SignIn
Kerala Kaumudi Online
Tuesday, 14 July 2026 6.19 AM IST

തെരുവുനായകൾ വിലസുന്നു, നടപടിയില്ലാതെ അധികൃതർ

ph-1
റെയിൽ വെ കിഴക്കെ കവാടത്തിന് സമീപത്തെ തെരുവുനായക്കൂട്ടം

കണ്ണൂർ: ഒരിടവേളയ്ക്കുശേഷം ജില്ലയിൽ തെരുവുനായകളുടെ ശല്യം വീണ്ടും രൂക്ഷമായി. തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള കോർപ്പറേഷന്റെ പദ്ധതി പാടെ പാളിയതോടെ നഗരത്തിൽ തെരുവുനായകൾ കൂട്ടത്തോടെ വിഹരിക്കുകയാണ്.

താ​ത്കാ​ലി​ക ഷെ​ൽ​ട്ട​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ്ഥ​ലം ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് വെ​ല്ലു​വി​ളി​യെന്ന് കോ​ർ​പ​റേ​ഷൻ അധികൃതർ പ​റ​യു​ന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഏതാണ്ട് 12 പേരാണ് കോർപ്പറേഷൻ പരിധിയിൽ മാത്രം തെരുവുനായ ആക്രമണത്തിനിരയായത്. അ​ഴീ​ക്കോ​ട് എ​ട്ടു​പേ​ർ​ക്കും ചാ​ല​യി​ൽ നാ​ലു പേ​ർ​ക്കും ക​ടി​യേ​റ്റു. ചാ​ല പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ൽ.​പി സ്കൂ​ളിനു സ​മീ​പ​മുണ്ടായ ആ​ക്ര​മ​ണ​ത്തിൽ പത്ത് വ​യ​സു​കാ​രി​ക്കും ക​ടിയേറ്റു.

കാൽ നടയാത്രക്കാ‌ർക്കും വാഹനയാത്രക്കാർക്കും ഒരു പോലെ ഭീഷണിയാവുകയാണ് തെരുവുനായകൾ. ക​ഴി​ഞ്ഞ ദി​വ​സം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യു​ടെ കു​റു​കെ നാ​യ ചാ​ടി വാ​ഹ​നം മ​റി​ഞ്ഞ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ നാ​യ ശ​ല്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ൾ കൗ​ൺ​സി​ൽ യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

നിലവിൽ പഴയ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, കാൾടെക്സ്, ടൗൺ സ്ക്വയർ, പ്ലാസ, പുതിയ ബസ് സ്റ്റാൻഡ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തെരുവുനായകൾ നിരവധിയുണ്ട്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നഗരത്തിൽ രണ്ട് ദിവസങ്ങളിലായി 80 ഓളം പേരെ തെരുവുനായകൾ അക്രമത്തിനിരയാക്കിയത്. തുടർന്ന് അധികൃതർ നടപടി ശക്തമാക്കുന്നതിന് അന്നത്തെ മന്ത്രിയും കണ്ണൂർ മണ്ഡലം എം.എൽ.എയുമായിരുന്ന രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേരുകയും കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് അറിയിക്കുകയുമുണ്ടായി. എന്നാൽ സംഭവത്തിന് ശേഷം കുറച്ചു നാളത്തേക്കു മാത്രമാണ് നടപടിയുണ്ടായത്. ഒരു വ‌ർഷം പിന്നിടുമ്പോൾ തീരുമാനങ്ങളിൽ ഒന്നും തന്നെ തുടർനടപടികളുണ്ടായിട്ടില്ല. പിടികൂടുന്ന നായകളെ പാർപ്പിക്കാൻ നഗരത്തിൽ രണ്ടു ദിവസത്തിനുള്ളിൽ മൂന്ന് ഷെൽട്ടർ ഹോം സ്ഥാപിക്കാനാണ് അന്ന് കോർപ്പറേഷൻ തീരുമാനിച്ചത്. എന്നാൽ സ്ഥലം കണ്ടെത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

റെയിൽവേ സ്റ്റേഷന് അകത്തും

പുറത്തും തെരുവുനായകൾ

കഴിഞ്ഞ വർഷം കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കേ കവാടത്ത് നിന്നാണ് 20ൽ കൂടുതൽ ആളുകൾക്ക് തെരുവുനായ കടിയേറ്റത്. റെയിൽവേ സ്റ്റേഷന്റെ ഉള്ളിലും തെരുവുനായ ശല്ല്യം രൂക്ഷമായിരുന്നു. ഇതേ തുടർന്ന് റെയിൽവേ സ്റ്റേഷനുള്ളിൽ തെരുവു നായകൾ കടക്കാതിരിക്കാനുള്ള നടപടികൾ ശക്തമാക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ സ്റ്റേഷന്റെ അകത്തും പുറത്തുമെല്ലാം തെരുവുനായകൾ കൂട്ടത്തോടെയെത്തുകയാണ്.

തെരുവുനായ വാക്സിനേഷൻ ത്വരിതപ്പെടുത്താനുള്ള നടപടികൾ ഉടൻ സ്വീകരിക്കും. എ.ബി.സി പദ്ധതിക്കായി ഭൂമി വാങ്ങാനുള്ള നടപടികൾ തുടരുകയാണ്.

വിനു സി. കുഞ്ഞപ്പൻ, കോർപ്പറേഷൻ സെക്രട്ടറി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL