SignIn
Kerala Kaumudi Online
Thursday, 23 July 2026 4.02 AM IST

യംഗ് മൈൻഡ്സ് ക്ലബ്ബ് ഭാരവാഹികൾ സ്ഥാനമേറ്റു

club
സ്ഥാനാരോഹണ ചടങ്ങ് ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ ടി.കെ രമേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

കുടിയാന്മല: കുടിയാന്മല യംഗ് മൈൻഡ്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റ് എം. ജെ പോൾ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാരോഹണ ചടങ്ങ് ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ ടി.കെ രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ പ്രസീഡിയം മെമ്പർ സി.വി ഹരിദാസൻ മുഖ്യപ്രഭാഷണം നടത്തി. കമ്മ്യൂണിറ്റി പ്രോജക്ടുകളുടെ ഉദ്ഘാടനം ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ കെ.വി പ്രശാന്ത് നിർവഹിച്ചു. ക്ലബ്ബിലേക്ക് പുതുതായി ചേർന്നവർക്ക് റീജിയണൽ ചെയർമാൻ രാജേഷ് ഗോപാൽ അംഗത്വം നൽകി. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണം ഡിസ്ട്രിക്ട് ഗവർണർ ബിജു ജോസഫ് നിർവഹിച്ചു. ബേബി പോൾ പ്രസിഡന്റാ, ജോബി ജോസഫ് സെക്രട്ടറി, സാജു പൊടിപ്പാറ ട്രഷറർ എന്നിവരാണ് ചുമതലയേറ്റത്. പ്രോഗ്രാം ഡയറക്ടർ സോജൻ ഇരുപ്പക്കാട്ട് സ്വാഗതവും ക്ലബ്ബ് സെക്രട്ടറി ജോബി ജോസഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YOUNGSTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL