SignIn
Kerala Kaumudi Online
Thursday, 23 July 2026 4.02 AM IST

ചെറു മാന്തോപ്പൊരുക്കാൻ "പാലത്തര മാങ്കോ ഗ്രോവ് "

mango
പാലത്തര മാങ്കോ ഗ്രോവ് പദ്ധതി ഫോറസ്റ്റർ കെ.വി. ഷിജിൻ, കുഞ്ഞിമംഗലം മാവിൻ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: വെള്ളൂർ പാലത്തര പഴയ ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലുമായി വിവിധ മാവിൻ തൈ നട്ട് പിടിപ്പിക്കുന്ന "പാലത്തര മാങ്കോ ഗ്രോവ് " പദ്ധതിക്ക് ദേശീയ മാമ്പഴ ദിനമായ ഇന്നലെ തുടക്കമായി. കണ്ണൂർ സോഷ്യൽ ഫോറസ്ട്രി, പയ്യന്നൂർ കോളേജ് ബോട്ടണി പി.ജി.വിഭാഗം, എൻ.എസ്.എസ് യൂണിറ്റ് 11, കുഞ്ഞ്യാങ്ങലം മാങ്ങാ കൂട്ടായ്മ, പയ്യന്നൂർ റോട്ടറി ക്ലബ്, പാലത്തര റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ ഇനത്തിൽപെട്ട അറുപതോളം മാവിൻ തൈകളാണ് പദ്ധതിയുടെ ഭാഗമായി നട്ടത്.

വരും തലമുറയ്ക്ക് തണലും കുളിരും മധുരവും നൽകുന്നതിനോടൊപ്പം, പഠനത്തിനും ഗവേഷണത്തിനും ഉതകുന്ന വിധത്തിൽ വിവിധ മാവിനങ്ങൾ പരമാവധി ശേഖരിച്ച് നട്ടു പിടിപ്പിച്ച് വെള്ളൂർ പാലത്തര മാവുകളുടെ ഒരു "ജീൻ സംഭരണി" ആയി സംരക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. കുഞ്ഞിമംഗലം മാങ്ങ, കടുക്കാച്ചി, ചെനയൻ , ചേരിയൻ, പഞ്ചാര, കപ്പക്കായ്, ഊമ്പിക്കുടിയൻ പത്മശ്രീ, കോട്ടൂർകോണം, ശർക്കരക്കട്ടി, കാലാപാടി, സിന്ദൂരം ചേരിക്കൊട്ട, പച്ച മധുരൻ, പനക്കൂൽ ചേരിയൻ തുടങ്ങി വിവിധയിനത്തിൽ മാവിൻ തൈകളാണ് ഉദ്ഘാടന ദിവസം നട്ടത്.

നഗരസഭാംഗം സി. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ഫോറസ്റ്റർ കെ.വി. ഷിജിൻ, കുഞ്ഞിമംഗലം മാവിൻ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ. രതീഷ് നാരായണൻ പദ്ധതി വിശദീകരിച്ചു. ഡോ. ദീപാ സന്തോഷ്, ഡോ. പി.സി ദീപമോൾ, ഡോ. മഞ്ജു സി. നായർ, പി.പി രാജൻ, ടി.പി മുഹമ്മദ് കുഞ്ഞി, ടി.കെ മുഹമ്മദ് റിയാസ്, പി.കെ മുരളി, വി.വി സുരേഷ് സംസാരിച്ചു. ദിയ പി. അയനത് സ്വാഗതവും ടി.കെ ഷഫീക് നന്ദിയും പറഞ്ഞു.ടി.പി മധു, എം.കെ ലക്ഷ്മണൻ, എം.വി.പി മുഹമ്മദ് കുഞ്ഞി, പി. ശിവദാസൻ, കെ.വി ദിനേശൻ, നെട്ടൂർ നാരായണൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MANGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL