SignIn
Kerala Kaumudi Online
Friday, 24 July 2026 2.05 AM IST

പാർസൽ സർവീസ് നിർത്തിയതിൽ പ്രതിഷേധം

dyfi

തലശേരി: റെയിൽവേ സ്റ്റേഷനിലെ പാർസൽ സർവിസ് സേവനം നിർത്തലാക്കാൻ തീരുമാനിച്ച ദക്ഷിണ റെയിൽവേ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തലശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ റെയിൽവേ കൊമേർഷ്യൽ മാനേജരുടെ ഓഫീസ് ഉപരോധിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി.സനീഷ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫാസിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി പി.വി സച്ചിൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ശരത്ത് രവീന്ദ്രൻ, ഫിദ പ്രദീപ്, കെ.മർഫാൻ സംസാരിച്ചു.
സി.ഐ.ടി.യു തലശേരി ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ കൂട്ടായ്മ സി.ഐ.ടി.യു ജില്ലാവൈസ് പ്രസിഡന്റ് എസ്.ടി ജയ്സൺ ഉദ്ഘാടനം ചെയ്തു. വടക്കൻ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാസെക്രട്ടറി എ.രമേഷ് ബാബു സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL