
കാഞ്ഞങ്ങാട്:ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമര സേനാനിയും ജനാധിപത്യ മഹിളാ അസോസിയേഷൻ മുൻ അഖിലേന്ത്യാ നേതാവുമായിരുന്ന ക്യാപ്റ്റൻ ലക്ഷ്മി. അനുസ്മരണവും ജില്ലാ പഠനക്ലാസും നടത്തി.. നഗരസഭാ ടൗൺ ഹാളിൽ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ സെക്രട്ടറിയുമായ എം.സുമതി ഉദ്ഘാടനം ചെയ്തു. സംഘടന, വർഗീയതയും സ്ത്രീ സമൂഹവും തുടങ്ങിയ വിഷയങ്ങളിൽ പഠന ക്ലാസും നടത്തി.. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.ചന്ദ്രമ്മ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഉഷ ക്ലാസെടുത്തു. പി.സി സുബൈദ, ഓമന രാമചന്ദ്രൻ, വി.വി.പ്രസന്ന, കെ.വി. സുജാത, സുനു ഗംഗാധരൻ, എം.മിനി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ബേബി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |