ആലക്കോട്: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷണപദാർത്ഥ, ശീതള പാനീയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിൽ ബോധവത്കരണ ശുചിത്വ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഭക്ഷണ പദാർത്ഥങ്ങളും ശീതളപാനീയങ്ങളും നിർമ്മിക്കുമ്പോളും വിതരണം ചെയ്യുമ്പോളും പാലിക്കേണ്ട ശുചിത്വശീലങ്ങളെ കുറിച്ച് ഹോട്ടലുകളും ശീതളപാനീയ കേന്ദ്രങ്ങളും സന്ദർശിച്ച് ബോധവത്കരണം നടത്തുകയും നിർദ്ദേശങ്ങൾ അടങ്ങിയ 'ശുചിത്വം നമുക്കൊരു ശീലമാക്കാം' എന്ന ബോധവത്കരണ സന്ദേശ പോസ്റ്റർ കച്ചവട സ്ഥാപനങ്ങളിൽ പതിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ബോബി ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.സി ആയിഷ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വത്സമ്മ വാണിശ്ശേരി, മെമ്പർമാരായ സി.ജി ഗോപൻ, ലൂസി സാബു, ലിജി മാത്യു, ജോസഫ് കല്ലനാനിക്കൽ, പി.എം റംഷീന, സോളി ജിമ്മി, കെ.വി കുഞ്ഞമ്പു, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ് പ്രശാന്തിയിൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |