കണ്ണൂർ: ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ സഭ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കാൽടെക്സ് ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ മധുസൂദനൻ അദ്ധ്യക്ഷനായി. കിസാൻ സഭ ദേശീയ കൗൺസിൽ അംഗം എ. പ്രദീപൻ, ജില്ലാ സെക്രട്ടറി സി.പി ഷൈജൻ, സംസ്ഥാന കൗൺസിൽ അംഗം കെ.വി ഗോപിനാഥ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സി. ജസ്വന്ത് എന്നിവർ സംസാരിച്ചു. കണ്ണാടിയൻ ഭാസ്കരൻ, പി.കെ മുജീബ് റഹ്മാൻ, കട്ടേരി രമേശൻ, എ. ബാലകൃഷ്ണൻ, സി. ദിനേശൻ, ശങ്കർ സ്റ്റാലിൻ, മഗേഷ് എടക്കാട്, കെ. ശോഭന, സി. രത്നവല്ലി, എം. അമീർ, സി. മോഹൻദാസ്, റമീസ് ഹമീദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |