SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

സ്‌കോളർഷിപ്പ് വിതരണവും അനുമോദനവും

scholar
സ്‌കോളർഷിപ്പ് വിതരണവും അനുമോദനവും ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു.

തളിപ്പറമ്പ്: കേരള പത്മശാലിയസംഘം യുവജന വിഭാഗം തളിപ്പറമ്പ് ശാഖയുടെ സ്‌കോളർഷിപ്പ് വിതരണവും അനുമോദനവും ഫോക്‌ലോറിസ്റ്റ് ഗിരീഷ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. യുവജന വിഭാഗം ശാഖാ പ്രസിഡന്റ് പി. സുജേഷ് അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ കൗൺസിലർ രൂപേഷ് കുട്ടുവൻ, ശ്രീ പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡന്റ് എം. ബാലകൃഷ്ണൻ, കേരള പത്മശാലിയ സംഘം തളിപ്പറമ്പ ശാഖ പ്രസിഡന്റ് പി. മോഹനചന്ദ്രൻ, വനിതാ വിഭാഗം പ്രസിഡന്റ് ടി.സി രജനി പ്രേമൻ, ശാഖാ സെക്രട്ടറി കെ. രമേശൻ, താലൂക്ക് സെക്രട്ടറി കെ. രഞ്ചിത്ത്, വനിതാ വിഭാഗം താലൂക്ക് പ്രസിഡന്റ് എം. തങ്കമണി എന്നിവർ പ്രസംഗിച്ചു. ടി.വി കൃഷ്ണരാജ് സ്വാഗതവും ടി. അജിത്ത് കുമാർ നന്ദിയും പറഞ്ഞു. ശാഖാ പരിധിയിലെ അറുപതോളം വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL