SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

വിദ്യാരംഗം കലാ– സാഹിത്യവേദി

daily
പടം

ഇരിണാവ്: വിദ്യാരംഗം കലാ–സാഹിത്യവേദി പാപ്പിനിശ്ശേരി ഉപജില്ലയിലെ 2026–27 അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.എം. ഗോവിന്ദൻ മാസ്റ്റർ സ്മാരക യു.പി. സ്കൂൾ ഇരിണാവിൽ നടന്ന ചടങ്ങിൽ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. ഓമന പങ്കൻ അദ്ധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി ഉദ്ഘാടനം ചെയ്തു. നാടക പ്രവർത്തകൻ രവി ഏഴോം പ്രഭാഷണം നടത്തി. വിദ്യാരംഗം കലാ–സാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പാപ്പിനിശ്ശേരി എ.ഇ.ഒ ജാൻസി ജോൺ വിശദീകരിച്ചു. ജനറൽ കൺവീനർ കെ. പ്രകാശൻ നന്ദി പറഞ്ഞു. ജനപ്രതിനിധികൾ, അദ്ധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, വിദ്യാരംഗം കലാ–സാഹിത്യവേദി പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. നാടൻപാട്ടരങ്ങും സംഘടിപ്പിച്ചു. പ്രശസ്ത നാടൻപാട്ട് കലാകാരൻ രാകേഷ് ലൂക്ക പരിപാടിക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL