
കാഞ്ഞങ്ങാട്:പതിമൂന്നാമത് കുർമ്മൽഎഴുത്തച്ഛൻ പുരസ്‌കാരം അംബികസുതൻ മാങ്ങാടിനു മുൻ സ്പീക്കർ എൻ ഷംസീർ അവാർഡ് സമ്മാനിച്ചു .പുരസ്‌കാര ജേതാവിനെഅവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ ഡോ. എ.അശോകൻ പരിചയപ്പെടുത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി.രമേശൻ, പൂരക്കളി പുരസ്കാരം നേടിയ കുമാരൻ വെളിച്ചപ്പാടിനെ ആദരിച്ചു.പി.വി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി പി.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.കെ.രാജ്മോഹൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.സബീഷ്, സി പി.എം ഏരിയാ കമ്മി കമ്മിറ്റി അംഗം ശിവജി വെള്ളിക്കോത്ത്, കെ.വിശ്വനാഥൻ, അജാനൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.വി.രാഘവൻ, എം.സുനിൽ, എം.വി.ദിലീപ് എന്നിവർ സംസാരിച്ചു, ജി.കെ.ഗോകുൽ സ്വാഗതവും ബീന താനത്ത് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |