
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ 8,9, വാർഡുകളിൽ ഉൾപ്പെടുന്ന വയോജനങ്ങളുടെ കൂട്ടായ്മയിൽ ചെമ്മട്ടം വയൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്നേഹതീരം വയോജന ക്ലബ്ബ് ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി. വയോജനകേന്ദ്രത്തിൽ നടന്ന സ്നേഹസംഗമം കാഞ്ഞങ്ങാട് നഗരസഭാ നഗരസഭാചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വസന്ത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.വി.വിദ്യാലത, കെ.വി.രാധ, മുൻ കൗൺസിലർ കെ.ലത,എം.കുഞ്ഞമ്പു പൊതുവാൾ, വി.കൃഷ്ണൻ, പി.വി.കുഞ്ഞിരാമൻ, കെ.രേണുക, കെ.കുഞ്ഞിരാമൻ പള്ളിവയൽ, കെ.പി.അശോകൻ കുമാർ ,സി. കെ ലീല കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ഭാസ്കരൻ നായർ സ്വാഗതം പറഞ്ഞു തിരുവാതിര, നാടൻ പാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപരിപാടികളും വിവിധ കായിക മത്സരങ്ങളും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |