
നീലേശ്വരം: നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് ഉയർത്തി വീതി കൂട്ടുകയും ചെയ്യുന്ന പ്രവൃത്തി സെപ്റ്റംബർ ഒന്നിന് ആരംഭിക്കും.ഒരു മാസമാണ് നിർമ്മാണ കാലയളവ്. റെയിൽവേ ഓവർബ്രിഡ്ജ് മുതൽ നീലേശ്വരം റെയിൽവേ സ്റ്റേഷന്റെ പ്രധാന പ്രവേശന കവാടം വരെയുള്ള റോഡാണ് നവീകരിക്കുന്നത്. ഇതിന് മുന്നോടിയായി റോഡ് താൽക്കാലികമായി അടച്ചിടും. ആദ്യം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ പ്രവൃത്തി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഓണം ഉത്സവവാരം പരിഗണിച്ച് പ്രവൃത്തി മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ സമയക്രമം അനുസരിച്ചാണ് സെപ്റ്റംബർ ഒന്നിന് പ്രവൃത്തി ആരംഭിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ, സൈൻ ബോർഡുകൾ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കുമെന്ന് റെയിൽവേ അറിയിച്ചു. നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസന പദ്ധതിയുടെ ഭാഗമായാണ് അറ്റകുറ്റപ്പണി നടപ്പാക്കുന്നത്.രാജലക്ഷ്മി കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |