
ഇരിട്ടി: ഇരിട്ടി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കൂൾബാറിൽ തീപിടുത്തം. പഴയ ബസ് സ്റ്റാൻഡിൽ നിന്നും പുതിയ സ്റ്റാൻഡിലേക്ക് പോകുന്ന ബൈപ്പാസ് കവലക്ക് സമീപത്തെ ഇട്ടൻസ് കൂൾബാറാണ് പൂർണ്ണമായും കത്തിനശിച്ചത്. വെള്ളിയാഴ്ച്ച പുലർച്ചെ 4 മണിയോടെ ആയിരുന്നു തീപ്പിടുത്തം ഉണ്ടായത്. കടയിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ട നഗരത്തിൽ പുലർച്ചെ എത്തിയ തൊഴിലാളികളാണ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചത്. ഇരിട്ടി അഗ്‌നിശമന സേനാംഗങ്ങൾ എത്തി തീയണച്ചതിനെ തുടർന്ന് സമീപത്തെ കടകളിൽ തീ പടരുന്നത് ഒഴിവാക്കാനായി. കടയിലെ ഫർണ്ണിച്ചറുകളും ഫ്രിഡ്ജുമുൾപ്പടെ കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തിപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |