
തളിപ്പറമ്പ്: ഐ.ആർ.പി.സി തളിപ്പറമ്പ നോർത്ത് ലോക്കലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെ സംഗമം അക്കിപ്പറമ്പ് സ്‌കൂളിൽ സി പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് ഉൽഘാടനം ചെയ്തു.സി.പി.എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി കെ.ബിജുമോൻ അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുല്ലായിക്കൊടി ചന്ദ്രൻ ,നഗരസഭ കൗൺസിലർ ടി.ബാലകൃഷ്ണൻ, ഐ.ആർ.പി.സി തളിപ്പറമ്പ് സോണൽ രക്ഷാധികാരി
ഐ.വി.നാരായണൻ, സോണൽ കൺവീനർ ടി.വി.വിനോദ് എന്നിവർ പ്രസംഗിച്ചു. ഐ.ആർ.പി.സി തളിപ്പറമ്പ് നോർത്ത് ലോക്കൽ കൺവീനർ കെ.എം.ലത്തീഫ് സ്വാഗതവും ഐ.ആർ.പി.സി നോർത്ത് ലോക്കൽ വളണ്ടിയർ പി.വത്സല നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു. ഓണസദ്യയും ഓണക്കോടി വിതരണവും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |