
കണ്ണൂർ: കഞ്ചാവുമായി കുപ്രസിദ്ധ മയക്കു മരുന്ന് വിൽപ്പനക്കാരൻ അറസ്റ്റിൽ.ചിറക്കൽ ഓണപ്പറമ്പ സ്വദേശി കെ.വിജിൽ (35) ആണ് എക്‌സൈസിന്റെ പിടിയിലായത് .ഓപ്പറേഷൻ തണ്ടർ, ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.സിയാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പുതിയതെരു മാർക്കറ്റിൽ വച്ച് 2 കിലോ കഞ്ചാവുമായി ഈയാൾ പിടിയിലായത്.
പ്രതി കഞ്ചാവുമായി എത്തിയെന്ന എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി.ഗണേഷ് ബാബു, പി.പി.സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.എക്സൈസ് അസി. ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ സി.പുരുഷോത്തമൻ സി.അജിത്ത്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് പി.പി.സുഹൈൽ,സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.വി.ഗണേഷ് ബാബു, എം.വി.സുജേഷ്, എം.സുബിൻ,സി. ജിജീഷ് എന്നിവരാണ് ഈയാളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
കഞ്ചാവ് കടത്തിലെ പ്രധാന കണ്ണിയെന്ന് എക്സൈസ്
കണ്ണൂർ ജില്ലയിലേക്ക് മൊത്തമായി കഞ്ചാവെത്തിക്കുന്ന സംഘത്തിലെ കണ്ണികളിൽ പ്രധാനിയാണ് പിടിയിലായ വിജിൽ എന്നാണ് എക്സൈസ് നൽകുന്ന വിവരം. കണ്ണൂർ ജില്ലയിലെ വിവിധ എക്‌സൈസ് ഓഫിസുകളിലും പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ട്. സമീപ കാലത്ത് പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതി കഞ്ചാവ് ഇടപാട് തുടരുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |