കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ ഫാൻ തകർന്നു വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. ചെന്നൈ സെൻട്രൽ - മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (12686) ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് എസ്.3 കോച്ചിൽ അപകടം സംഭവിച്ചത്.
മംഗലാപുരത്തുനിന്ന് പുറപ്പെടുമ്പോൾ തന്നെ കോച്ചിലെ ഫാൻ പൊട്ടിത്തൂങ്ങിയ നിലയിലായിരുന്നുവെന്നും, ഇക്കാര്യം റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു. യാത്ര തുടരുന്നതിനിടെ ഫാൻ ഇളകി താഴേക്ക് വീഴുകയായിരുന്നു.
പരിക്കേറ്റ യുവതിക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രാഥമിക ചികിത്സയും വിദഗ്ധ പരിശോധനയും ലഭ്യമാക്കി. തുടർന്ന് ആരോഗ്യം തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം യുവതി യാത്ര തുടർന്നു. റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതാക്കുറവിനെതിരെ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |