മാതമംഗലം : വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന പയ്യന്നൂർ ഉപജില്ല ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ഫ്ളവേഴ്സ് ടോപ് സിംഗർ ജഗത് കിഷോർ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ടി.ആർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ എ.ഇ.ഒ എം.എ. അബ്ദുൾ ബഷീർ, മാനേജർ എം.കെ സതീശൻ, പ്രിൻസിപ്പാൾ കെ.ബി രതീഷ് കുമാർ, എച്ച്. എം. ഗീത, പി.ടി.എ പ്രസിഡന്റ് സുരേഷ് കണ്ടങ്കോൽ, മദർ പി.ടി.എ പ്രസിഡന്റ് സ്മിത, വെള്ളോറ എ.യു.പി ഹെഡ്മാസ്റ്റർ എം. ജയരാജൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി താജുദ്ദീൻ നന്ദി പറഞ്ഞു. കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ രാഗേഷ് കരിവെള്ളൂർ ആണ് ലോഗോ രൂപകല്പന ചെയ്തത്. ലോഗോപ്രകാശനം ജഗത് കിഷോർ നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |