SignIn
Kerala Kaumudi Online
Friday, 11 September 2026 12.39 AM IST

അതിജീവന കഥയുമായി സെഹറെത്തി: യുവാക്കളിൽ ആത്മവിശ്വാസത്തിന്റെ മന്ത്രധ്വനിയുമായി

1
സെഹർ ഹാഷ്മിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ യാത്ര മുന്നാട് പീപ്പിൾസ് കോളേജിൽ എത്തിയപ്പോൾ

മുന്നാട് (കാസർകോട്): യുവതയിലുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാമെന്ന് സ്വയാനുഭവത്തിലൂടെ തിരിച്ചറിഞ്ഞ ന്യൂഡൽഹി സ്വദേശിയും പ്രചോദനാത്മക പ്രഭാഷകയുമായ സെഹർ ഹാഷ്മിയുടെ നേതൃത്വത്തിലുള്ള ദേശീയ സംവാദ യാത്രയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. കാസർകോട് ജില്ലയിൽ മുന്നാട് പീപ്പിൾസ് കോളേജിലാണ് സംവാദ യാത്രക്ക് ആദ്യ സ്വീകരണം നൽകിയത്. 'ബിയോണ്ട് ദ ഹൊറൈസൺ എ റെഡ് ഫോർ 'എന്ന പേരിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റ് യാത്രയാണ് വടക്കേ ഇന്ത്യൻ പര്യടനം പൂർത്തിയാക്കി കേരളത്തിൽ പ്രവേശിച്ചത്. സെഹർ ഹാഷ്മിയും അഞ്ചംഗ സംഘവുമാണ് യാത്രയിലുള്ളത്.

ഷമീറ അഷ്റഫ്, ഫർഹദ് ഖാൻ, സണ്ണി ലൊഖൊവ്, ഫർത്ത അമിത്ത്, രാകേഷ് എന്നിവരാണ് മറ്റംഗങ്ങൾ. ദത്തെടുക്കലുമായി ബന്ധപ്പെട്ട അനുഭവങ്ങളും വളർത്തുനായയുമായുള്ള ആത്മബന്ധവും അവർ പങ്കുവച്ചത് വിദ്യാർത്ഥികൾക്ക് ഏറെ ഹൃദയസ്പർശിയായി. ലോക ആത്മഹത്യ പ്രതിരോധ ബോധവൽക്കരണ ദിനത്തിൽ നടത്തിയ സംവാദം യുവതയ്ക്ക് നവ്യാനുഭവമായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് കേരളത്തിൽ സംവാദ യാത്രയ്ക്ക് ആതിഥ്യമരുളുന്നത്. യാത്ര 18 വരെ കേരളത്തിലുണ്ടാകും.

പീപ്പിൾസ് കോളജിൽ പ്രിൻസിപ്പൽ ഡോ. സി.കെ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. സി. രാമചന്ദ്രൻ, എം. അനന്തൻ, ഇ.കെ രാജേഷ്, യുവസമിതി ജില്ല ചെയർമാൻ കെ.രതീഷ് , കൺവീനർ മനീഷ് തൃക്കരിപ്പൂർ ,സുരേഷ് പയ്യങ്ങാനം സംസാരിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണൻ സ്വാഗതവും നിദ നന്ദിയും പറഞ്ഞു. പിലിക്കോട് സി. കൃഷ്ണൻ നായർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പി.ടി.എ പ്രസിഡന്റ് പ്രശാന്ത് പുത്തിലോട്ട് അദ്ധ്യക്ഷനായി. സ്‌കൂൾ പ്രിൻസിപ്പൽ ടി.വി.സുചിത്ര, പ്രധാനാദ്ധ്യാപിക സി.കെ. ചിത്ര, ടി.വി.ശ്രീധരൻ, പിലിക്കോട് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ എം.കെ ഹരിദാസ്, ഡോ.എം.വി.ഗംഗാധരൻ, എം.ദിവാകരൻ, പി,പി. രാജൻ, കൊടക്കാട് നാരായണൻ, എം,കെ വിജയകുമാർ, സുകുമാരൻ ഈയ്യക്കാട്, പാട്ടത്തിൽ രാമചന്ദ്രൻ, പ്രദീപ് കൊടക്കാട്, മനീഷ് തൃക്കരിപ്പൂർ, കെ.വി.ദാമോദരൻ സംസാരിച്ചു. ജാഥാംഗങ്ങളെ സ്കൂൾ കവാടത്തിൽ പരിഷത്ത് പ്രവർത്തകരും സ്കൂൾ സ്റ്റാഫും സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SEHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL