
പയ്യാവൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്താമത് പൂമരം ചിത്രോത്സവം നവംബർ 15ന് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ.വനിതാ കോളേജിൽ നടക്കും. അങ്കണവാടി മുതൽ എൽപി, യുപി, ഹൈസ്‌കൂൾ വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂനിയർ, സീനിയർ വിഭാഗങ്ങളിലും ഏത് പ്രായത്തിലുമുള്ളവർക്കായി പൊതു വിഭാഗത്തിലുമാണ് മത്സരം. ഏതിനത്തിലും നിറങ്ങളിലുമുള്ള ചായങ്ങൾ ഉപയോഗിച്ച് അവരവർക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ വരയ്ക്കാം. ഓരോ വിഭാഗത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്കുള്ള സമ്മാനങ്ങൾക്ക് പുറമെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും അവരുടെ ഫോട്ടോ പതിച്ച ഉപഹാരങ്ങളും ലഭിക്കും. താത്പര്യമുള്ളവർക്ക് മത്സരമില്ലാത്ത വിവിധ കലാപരിപാടികളിൽ പങ്കെടുക്കാനും അവസരമുള്ളതായി ഭാരവാഹികൾ അറിയിച്ചു.ഫോൺ: 8075257574.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |