
കാഞ്ഞങ്ങാട്: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന ശിൽപശാലയിൽ രൂപപ്പെട്ട ആശയങ്ങൾ നടപ്പിലാക്കുന്നതിനും ജനങ്ങളിലെത്തിക്കുന്നതിനും പരസ്പരം എന്ന പേരിൽ ഗ്രന്ഥശാല ഭരണസമിതി യോഗങ്ങൾ ചേരാൻ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേതൃസംഗമം തീരുമാനിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വേണുഗോപാലൻ, കെ.സുകുമാരൻ, പി.കുഞ്ഞിരാമൻ, സി വി.വിജയരാജ്, പി.വി.ദിനേശൻ, ടി.വി. ബാലകൃഷ്ണൻ, ടി.തമ്പാൻ, സുനീഷ് കക്കാട്ട്, എ.കെ.മുരളി, കൺവീനർമാരായ പി.ശ്രീധരൻ, എൻ.കെ. രവീന്ദ്രൻ, ലത്തീഫ് പെരിയ, കെ.കെ.രാഘവൻ, അഡ്വ.എൻ.കെ.മനോജ് കുമാർ, ഉണ്ണികൃഷ്ണൻ കണ്ണങ്കുളം, ടി.വി.ശ്രീനിവാസൻ, ശശി പൊള്ളപ്പൊയിൽ, കെ.ജയൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |