
തലശ്ശേരി: ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി വി.ആർ കൃഷ്ണയ്യർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം 48 ഇനങ്ങൾ പൂർത്തിയായപ്പോൾ 113 പോയിന്റോടെ തലശ്ശേരി അത്‌ലറ്റിക്സ് ക്ലബ്ബ് ഒന്നാംസ്ഥാനത്ത്. കണ്ണൂർ അത്‌ലറ്റിക് അക്കാഡമി 45 പോയിന്റോടെ രണ്ടാം സ്ഥാനത്തും ചെറുപുഴ മീന്തുള്ളി ക്യാപ്റ്റൻ അക്കാഡമി , 28 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഇന്നും നാളെയുമായി ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലെ മത്സരങ്ങൾ അരങ്ങേറും.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും അഫിലിയേറ്റഡ് ക്ലബ്ബുകളിൽ നിന്നുമായി അറുന്നൂറോളം കായിക താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ തലശ്ശേരി നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവ്വഹിക്കും.കായികമേള നാളെ സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |