SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ജില്ലാ സബ് ജൂനിയർ വടംവലി ചാമ്പ്യൻഷിപ്പ്

vadamvali

ഇരിട്ടി: കണ്ണൂർ ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷനും വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളും സംയുക്തമായി നടത്തിയ ജില്ലാ സബ്ജൂനിയർ അണ്ടർ 17 വടംവലി ചാംപ്യൻഷിപ്പിൽ കുന്നോത്ത് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

ഗവ.ഹയർസെക്കൻഡറി സ്‌കൂൾ പ്രാപ്പൊയിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മിക്സഡ് വിഭാഗത്തിൽ പേരാവൂർ സെന്റ്‌ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിനാണ് ഒന്നാം സ്ഥാനം.തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ.കെ.വിജേഷ്, പ്രധാനാദ്ധ്യാപകൻ സി ബിജു എബ്രഹാം, പി.നാരായണൻകുട്ടി എന്നിവർ സമ്മാനങ്ങൾ വിതരണം നടത്തി. ജില്ലാ വടംവലി അസോസിയേഷൻ സെക്രട്ടറി പ്രവീൺ മാത്യു, സ്‌കൂൾ കായികാദ്ധ്യാപകൻ ജോസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് മനോജ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL