
ചെറുപുഴ: കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാനും സാകേതിക വശങ്ങൾ മനസിലാക്കാനുമായി കർഷക്കൂട്ടത്തിന്റെ സന്ദർശന പരിപാടി. ചെറുപുഴ കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് സംഘം കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസേർച്ചിന്റെ , കോഴിക്കോട് ചിലവൂരിലെ കേന്ദ്രം (ഐ.ഐ.എസ്.ആർ).സന്ദർശിച്ചത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പയ്യന്നൂർ ബ്ലോക്ക് തല സംഘമാണ് കൃഷി പാഠത്തിനായി സന്ദർശനം നടത്തിയത് .ചെറുപുഴ കൃഷി ഓഫീസർ കെ.ആർ.ജിതിൻ, കൃഷി അസിസ്റ്റന്റ് പി.ഗീത എന്നിവർ നേതൃത്വം നൽകി.സീനിയർ സയന്റിസ്റ്റ്, ഇൻഡ്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ടിലെ ഉദ്യോഗസ്ഥർ എന്നിവർ
കുരുമുളക്, ഇഞ്ചി കൃഷികളെ കുറിച്ച് സംസാരിച്ചു. സെൻട്രൽ വാട്ടർ റിസോർസ് ഡെവലപ്പ്‌മെന്റിലെ ഹൈഡ്രോളജി ആൻഡ് ക്ലൈമറ്റോളജി ഹെഡ് പി.ആർ.അരുൺ ഉരുൾപൊട്ടൽ പ്രതിഭാസത്തെ കുറിച്ച് വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |