
കണ്ണൂർ : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ച ഹാജിമാർക്കും 3000 വരെ വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒന്നാം ഘട്ട സാങ്കേതിക പഠന പരിശീലനം നാളെ മുതൽ ആരംഭിക്കും. മട്ടന്നൂർ കളറോട് സീൽ ഇന്റർ നാഷണൽ സ്കൂളിൽ രാവിലെ 9മണിക്ക് ഹജ്ജ് കമ്മിറ്റി മെമ്പർ ഒ.വി.ജാഫർ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി മെമ്പർ ശംസുദ്ധീൻ അരിഞ്ചിറ അദ്ധ്യക്ഷത വഹിക്കും. ഹജ്ജ് കമ്മിറ്റി മെമ്പർ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായി സംബന്ധിക്കും. ക്ലാസ്സുകൾക്ക് ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റികൾ നേതൃത്വം നൽകും.പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ ഹാജിമാർ ക്ലാസ്സിൽ പങ്കെടുക്കും. 17ന് കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽ കണ്ണൂർ, അഴിക്കോട് മണ്ഡലത്തിലെ ഹാജിമാർക്കും 20നു പാനൂർ കൈവേലിക്കൽ എം.ഇ.എസ് പബ്ലിക് സ്കൂളിൽ കൂത്തുപറമ്പ് മണ്ഡലത്തിലെ ഹാജിമാർക്കുമായി ക്ലാസ്സുകൾ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |