
കാഞ്ഞങ്ങാട്: ദുർഗ ഹയർ സെക്കൻഡറി സ്കൂൾ ആനുവൽ സ്പോർട്സ് മീറ്റിന് തുടക്കമായി. മേളയിൽ 144 ഇനങ്ങളിലായി 800 ഓളം കുട്ടികൾ പങ്കെടുത്തു. വർണ്ണശബളമായ മാർച്ച് പാസ്റ്റിൽ സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് ഡിവൈ.എസ്.പി ടി ഉത്തംദാസ് മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.സി സിദ്ധാർത്ഥ് മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് പ്രഭാകരൻ അവതാർ അദ്ധ്യക്ഷത വഹിച്ചു പ്രിൻസിപ്പാൾ ഡോ.എൻ.വേണുനാഥൻ ഹെഡ്മാസ്റ്റർ പി.സുമ, നഗരസഭ എച്ച്.എം കെ.വി.സുജാത, കെ.സുജിത എന്നിവർ സംസാരിച്ചു. പി.തൻവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ദീപശിഖാ പ്രയാണം നടത്തി.. രാവിലെ പ്രിൻസിപ്പാൾ പതാക പതാക ഉയർത്തി. മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. കെ.വി.ജയൻ സ്വാഗതവും എം.കെ.റീന കുമാരി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |