SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.15 AM IST

നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം ചെയ്തു

kidspark
കിഡ്സ് പാർക്ക് ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ നിർവഹിക്കുന്നു

പള്ളിപ്പറമ്പ്: പള്ളിപ്പറമ്പ ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നവീകരിച്ച കിഡ്സ് പാർക്ക് ഉദ്ഘാടനം കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.വി മുസ്തഫയുടെ അദ്ധ്യക്ഷത വഹിച്ചു. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ടിന്റു സുനിൽ, റഹ്മത്ത് കോടിപ്പൊയിൽ, സ്‌കൂൾ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. താജുദ്ധീൻ വാഫി, സ്‌കൂൾ കൺവീനർ അബ്ദുൽ ഗഫൂർ പള്ളിപ്പറമ്പ്, പി.പി ഖാലിദ് ഹാജി, മാനേജർ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എ.ടി മുഹമ്മദ് കുഞ്ഞി, കെ. മുരളീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്‌കൂൾ ഹെഡ് മിസ്‌ട്രസ് ടി.വി ഉഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സിജാഹ് നന്ദിയും പറഞ്ഞു. തുടർന്ന് സ്‌കൂളിന്റെ ജനറൽ ബോഡിയും പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL