മാഹി: ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഏക മലയാളിയായി പങ്കെടുത്ത എടച്ചേരി സ്വദേശി അമൽ മനോജ് നാടിന്റെ അഭിമാനമായി. ഇന്ത്യയുടെ യൂത്ത് അംബാസിഡറായാണ് അമൽ മനോജ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഐക്യരാഷ്ട്രസഭയുടെ ഏഷ്യ പസഫിക്ക് യൂത്ത് അംബാസിഡർ കൂടിയാണ് അമൽ മനോജ്.
2023ൽ വാരണാസിയിൽ നടന്ന ജി 20 യൂത്ത് സമ്മേളനത്തിന്റെ രണ്ട് ഘട്ടങ്ങളിലും അമൽ മനോജ് പങ്കെടുത്തിരുന്നു. ആരോഗ്യം, കായികം, വ്യക്തിത്വം സംബന്ധിച്ച വിവിധ ചർച്ചകളിലും അമൽ മനോജ് പങ്കെടുത്ത് സംസാരിച്ചിരുന്നു. 2019 ജൂലായിൽ ഇന്ത്യ - ചൈന യൂത്ത് ഡെലിഗേഷനിലും അമൽ ഭാഗമായിരുന്നു. ഇരിങ്ങന്നൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അവസരത്തിൽ മികച്ച എൻ.എസ്.എസ് വളണ്ടിയർക്കുള്ള ദേശീയ പുരസ്‌കാരം അമൽ മനോജിന് ലഭിച്ചിരുന്നു പിന്നീട് ഡൽഹി സർവ്വകലാശാലയിലെ രാംജാസ് കോളേജിൽ നിന്നും കണക്കിൽ ബി.എസ്‌സി ഓണേഴ്സ് ബിരുദം നേടിയ ശേഷം ഐ.ഐ.എമ്മിൽ നിന്ന് പി.ജി ഡിപ്ലോമയും പൂർത്തിയാക്കി.
പ്രശസ്ത സംഗീതജ്ഞൻ യു. ജയന്റെ ശിഷ്യനാണ്. എടച്ചേരി നരിക്കുന്ന് തെരുവിലെ കയ്യാമ്പ്ര ശ്രുതിലയം വീട്ടിൽ മനോജിന്റെയും ലീനയുടെയും മകനാണ് അമൽ മനോജ്. പ്രശസ്ത നർത്തകി ശ്രുതി ലക്ഷ്മി സഹോദരിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |