ചെറുവാഞ്ചേരി: ഗാന്ധി സ്മാരക റീഡിംഗ് റൂം ആൻഡ് ലൈബ്രറി ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് പഴയകാല പ്രവർത്തകരെ അനുസ്മരിച്ചു. ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും പാട്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ്കുമാർ നിർവഹിച്ചു. കാരായി രാഘവൻ പ്രദീപ്കുമാറെ പൊന്നാട അണിയിച്ച് ആദരിച്ചു. പഴയകാല ഗ്രന്ഥശാല പ്രവർത്തകരുടെ ഓർമ്മകൾ ചടങ്ങിൽ പങ്കുവെക്കപ്പെട്ടു. സ്വാതന്ത്ര്യസമര ചരിത്ര ക്വിസ്, ഓണാഘോഷം, സർഗോത്സവം, വായനാമത്സരം തുടങ്ങിയവയിലെ വിജയികൾക്ക് പഞ്ചായത്ത് മെമ്പർമാരായ എൻ. റീന, മമ്മാലി ദിവാകരൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വായനശാല പ്രസിഡന്റ് വി.പി. രാജു അദ്ധ്യക്ഷത വഹിച്ചു. കെ.കെ. പവിത്രൻ, പന്നിയോടൻ ചന്ദ്രൻ, ഇ.എം.സി. മുഹമ്മദ്, സി.കെ. സഹജൻ, പി. വിജിത്ത് എന്നിവർ ആശംസാ പ്രസംഗം നടത്തി. വായനശാല സെക്രട്ടറി സി. സജീവൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ കെ.കെ പുരുഷു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |