കണ്ണൂർ: മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം തല കൺവെൻഷൻ ആഹ്വാൻ ജില്ലാ തല ഉദ്ഘാടനം കണ്ണൂർ ഡി.സി.സിയിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏറ്റവും കരുത്തുറ്റ പോഷക സംഘടനയാണ് മഹിളാ കോൺഗ്രസ് എന്ന് അദ്ദേഹം പറഞ്ഞു. മഹിള കോൺഗ്രസ് കൂടുതൽ സജീവമായി, സ്ത്രീകളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമായി ശക്തമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. മഹിളാ കോൺഗ്രസ് സ്ഥാപക ദിനത്തിൽ നടന്ന യോഗം കേക്ക് മുറിച്ചു ആഘോഷിച്ചു. മഹിള കോൺഗ്രസ് ജില്ല പ്രസിഡന്റ് ശ്രീജ മഠത്തിൽ, ഷമ മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, വി.വി പുരുഷോത്തമൻ, രജിത് നാറാത്ത്, ഇ.പി ശ്യാമള, ടി.സി പ്രിയ, നസീമ ഖാദർ, പുഷ്പലത, ഷർമിള, പദ്മജ, അജിത ശ്രീനിവാസ്, ഉഷ അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |