പയ്യാവൂർ: ലയൺസ് ഇന്റർനാഷണൽ ചെമ്പേരി ക്ലബ്, ടി.എസ്.എസ്.എസ് ചെറിയഅരീക്കമല ട്രസ്റ്റ്, കണ്ണൂർ ജില്ലാ മൃഗസംരക്ഷണ പരിശീലനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പശു വളർത്തൽ പരിശീലന ഏകദിന സെമിനാർ ചെറിയഅരീക്കമല സെന്റ്‌ജോസഫ്സ് പാരിഷ് ഹാളിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ചെമ്പേരി ലയൺസ് ക്ലബ് പ്രസിഡന്റ് ജോഷി കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഡയറക്ടർ ഫാദർ ജോസഫ് പുതുമന മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ത്രേസ്യ അഗസ്റ്റിൻ, ഷിബു മാണി, ജിജി അബ്രഹാം, ബിനോയ് തോമസ് പ്രസംഗിച്ചു. ജില്ലാ മൃഗസംരക്ഷണ ഫീൽഡ് ഓഫീസർ കെ. സുധി വിഷയാവതരണം നടത്തി. ജില്ലാ ഓഫീസർ ഡോ. വി. പ്രശാന്ത് ക്ലാസ് നയിച്ചു. പോൾ തോമസ്, ജോമി തച്ചിലേട്ട്, ജാൻസി സണ്ണി, സരിത രമേശൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |