കണ്ണൂർ: ഓട്ടോകളുടെ പ്രവർത്തനച്ചെലവിലും തൊഴിലാളികളുടെ ജീവിതച്ചെലവിലും വന്നിട്ടുള്ള വർദ്ധനവിന് ആനുപാതികമായി ഓട്ടോ ചാർജ് വർദ്ധിപ്പിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും ആർ.ടി ഓഫിസുകളിൽ നടക്കുന്ന അഴിമതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും ഓൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂനിയന്റെ നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ കറുത്ത ബാഡ്ജ് ധരിച്ച് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. എ.കെ.എസ്.എ.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു. അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള സമരങ്ങൾക്ക് തൊഴിലാളികൾ നിർബന്ധിതരാവുമെന്ന് കസ്തൂരി ദേവൻ പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മനോജ് സാരംഗ് അദ്ധ്യക്ഷത വഹിച്ചു. വി.വി. മഹമൂദ്, എൻ. ലക്ഷ്മണൻ, കമറുദ്ദീൻ വാരം, അബ്ദുൽ റാസിഖ് പാപ്പിനിശേരി, അനിൽ കൂത്തുപറമ്പ്, മുഹമ്മദ് റാഫി തലശേരി, കെ. രാജേഷ്, എൻ. സീതാറാം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |