കണ്ണൂർ: സഹകരണ വകുപ്പിന്റെ ആശ്വാസ് 2026 കുടിശ്ശിക നിവാരണ പദ്ധതിയുടെ ജില്ലാ തല അദാലത്തിൽ 436 അപേക്ഷകൾക്ക് പലിശയിളവ്. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന അദാലത്ത് അഡ്വക്കറ്റ് ടി.ഒ മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജോയിന്റ് രജിസ്ട്രാർ ജനറൽ പി.ജെ ജോയിച്ചൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ കുടിശ്ശിക കുറച്ചു കൊണ്ടുവരുവാനും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെയും മാറാരോഗങ്ങൾ പിടിപ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും വായ്പകളിൽ ഇളവ് അനുവദിച്ച് വായ്പതീർക്കുന്നതിനുമാണ് കുടിശ്ശിക നിവാരണ പദ്ധതിക്ക് രൂപം നൽകിയത്. അസിസ്റ്റന്റെ് രജിസ്ട്രാർ പ്ലാനിംഗ് കെ.വി ജയേഷ് പദ്ധതി വിശദീകരിച്ചു.
സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ പി.വി ബിന്ദുമോൾ, ഡെപ്യൂട്ടി രജിസ്ടാർ കെ.വി പ്രീത, അസിസ്റ്റന്റ് രജിസ്ട്രാർ പി.വി ഗണേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |