SignIn
Kerala Kaumudi Online
Monday, 19 October 2026 1.41 AM IST

ബാ​ങ്കു​ക​ൾ​ക്ക് ​എ​ഫ്.​സി.​എ​ൻ.​ആ​ർ​ ​നി​ക്ഷേ​പ​ ബാദ്ധ്യത

fcnr

ലാഭ മാർജിൻ കുറയുന്നു

കൊച്ചി: വിദേശനാണ്യ നിക്ഷേപങ്ങളിലെ കുതിപ്പ് സ്വകാര്യ ബാങ്കുകളുടെ ലാഭമാർജിനെ പ്രതികൂലമായി ബാധിക്കുന്നു. റിസർവ് ബാങ്കിന്റെ പ്രത്യേക ഇളവുള്ള സ്വാപ് പദ്ധതിയിലൂടെ സമാഹരിച്ച വിദേശ കറൻസി നിക്ഷേപങ്ങളാണ് ജൂലായ് മുതൽ സെപ്‌തംബർ വരെയുള്ള കാലയളവിൽ ബാങ്കുകളുടെ അറ്റപലിശ മാർജിനെ ബാധിച്ചത്. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുടെ മാർജിൻ മുൻപാദത്തെ അപേക്ഷിച്ച് കുറഞ്ഞു.

എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അറ്റപലിശ മാർജിൻ 3.26 ശതമാനത്തിൽനിന്ന് 3.16 ശതമാനമായാണ് കുറഞ്ഞത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റേത് 4.36 ശതമാനത്തിൽനിന്ന് 4.18 ശതമാനത്തിലേക്കും ആക്സിസ് ബാങ്കിന്റേത് 3.46 ശതമാനത്തിൽനിന്ന് 3.36 ശതമാനത്തിലേക്കും താഴ്ന്നു. നിക്ഷേപമായി ലഭിച്ച തുകയുടെ മുഴുവൻ ഭാഗവും വായ്പയായി വിനിയോഗിക്കാൻ സമയം വേണ്ടിവരുന്നതാണ് പ്രധാന കാരണം.

എന്നാൽ ഈ സമ്മർദം താത്കാലികമാണെന്ന് ബാങ്കുകൾ പറയുന്നു. ലഭിച്ച പണം വായ്പയായി വിനിയോഗിക്കുകയും ഉയർന്ന ചെലവുള്ള നിക്ഷേപങ്ങൾ തിരിച്ചടയ്ക്കുകയും ചെയ്യുന്നതോടെ ഭാവിയിൽ മാർജിൻ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360