
കൊച്ചി: ആറ് വർഷം മുൻപുള്ള പുന:സംഘടനയ്ക്കിടെ എഴുതിത്തള്ളിയ 8,416 കോടി മൂല്യമുള്ള അധിക ടിയർ 1(എ.ടി -1) ബോണ്ടുകൾ പുന:സ്ഥാപിക്കണമെന്ന സുപ്രീം കോടതി വിധി പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന് വെല്ലുവിളിയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യെസ് ബാങ്ക് ഓഹരികൾ 17 ശതമാനത്തിന് അടുത്ത് ഇടിഞ്ഞിരുന്നു.
ബോണ്ടുകൾ പുനഃസ്ഥാപിക്കുന്നത് കോർ മൂലധന അനുപാതത്തിൽ 250 ബേസിസ് പോയിന്റിന്റെ കുറവുണ്ടാക്കുമെന്ന് ബാങ്ക് അറിയിച്ചു. എന്നാൽ എസ് ആൻഡ് പി ഗ്ലോബൽ റേറ്റിംഗ്സ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗിനെ വിധി ബാധിക്കില്ലെന്ന് വിലയിരുത്തി. 2028 മാർച്ച് വരെ ബാങ്കിന്റെ റിസ്ക്-അഡ്ജസ്റ്റഡ് മൂലധന അനുപാതം 8–8.5 ശതമാനത്തിൽ തുടരുമെന്നും ഏജൻസി പ്രതീക്ഷിക്കുന്നു.
എ.ടി.-1 ബോണ്ടുകളുടെ എഴുതിത്തള്ളൽ നിയമവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി ബാങ്കിന്റെ ഭാവി ലാഭത്തെയും മൂലധന വളർച്ചയെയും ബാധിക്കാമെന്ന ആശങ്ക വിപണിയിൽ ശക്തമാണ്. അതേസമയം രണ്ടാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 65 ശതമാനം ഉയർന്ന് 1,080 കോടി രൂപയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |