SignIn
Kerala Kaumudi Online
Saturday, 17 October 2026 1.05 AM IST

ഫെഡറൽ ബാങ്ക് അറ്റാദായത്തിൽ 45 ശതമാനം കുതിപ്പ്

federal-bank

മൊത്തം ബിസിനസ് ₹ആറ് ലക്ഷം കോടി കടന്നു

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ അറ്റാദായം 45 ശതമാനം വർദ്ധനയോടെ 1,386 കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പാദവാർഷിക അറ്റാദായമാണിത്. അറ്റ പലിശ വരുമാനം 26.38 ശതമാനം ഉയർന്ന് 3,153 കോടി രൂപയായി. ഫീസ് വരുമാനം 31.86 ശതമാനം വർദ്ധിച്ച് 1,168 കോടി രൂപയിലെത്തി.

സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ മൊത്തം ബിസിനസ് വാർഷികാടിസ്ഥാനത്തിൽ 20.12 ശതമാനം വളർച്ചയോടെ 6.41 ലക്ഷം കോടി രൂപയായി. നിക്ഷേപം 18.61 ശതമാനം ഉയർന്ന് 3.43 ലക്ഷം കോടി രൂപയും വായ്പ 21.66 ശതമാനം വർദ്ധിച്ച് 3.02 ലക്ഷം കോടി രൂപയുമായി.

മൊത്ത നിഷ്ക്രിയ ആസ്തി 1.32 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി 0.17 ശതമാനമായും കുറഞ്ഞു. മൂലധന പര്യാപ്തതാ അനുപാതം 16.84 ശതമാനമാണ്. അടിസ്ഥാന ബിസിനസ് പ്രവർത്തനങ്ങളുടെ കരുത്താണ് മികച്ച പ്രകടനത്തിന് സഹായിച്ചതെന്ന് എം.ഡിയും സി.ഇ.ഒയുമായ കെ.വി.എസ്. മണിയൻ പറഞ്ഞു.

അറ്റാദായം 45% ഉയർന്ന് ₹1,386 കോടി

മൊത്തം ബിസിനസ് 20.12% വർദ്ധിച്ച് ₹6.41 ലക്ഷം കോടി

നിക്ഷേപം 18.61% ഉയർന്ന് ₹3.43 ലക്ഷം കോടി

രാ​ജേ​ഷ് ​വാ​ര്യ​ർ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡിൽ

ആ​ലു​വ​:​ ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഡ​യ​റ​ക്ടേ​ഴ്‌​സി​ൽ​ ​അ​ഡീ​ഷ​ണ​ൽ​ ​ഡ​യ​റ​ക്ട​റാ​യി​ ​(​നോ​ൺ​ ​എ​ക്‌​സി​ക്യു​ട്ടീ​വ് ​ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ​ഡ​യ​റ​ക്ട​ർ​)​ ​രാ​ജേ​ഷ് ​വാ​ര്യ​രെ​ ​നി​യ​മി​ച്ചു.​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ബോ​ർ​ഡ് ​യോ​ഗം​ ​നി​യ​മ​ന​ത്തി​ന് ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​മൂ​ന്ന് ​വ​ർ​ഷ​മാ​ണ് ​കാ​ലാ​വ​ധി.​ ​നി​യ​മ​ന​ത്തി​ന് ​ഓ​ഹ​രി​ ​ഉ​ട​മ​ക​ളു​ടെ​ ​അം​ഗീ​കാ​രം​ ​തേ​ടു​മെ​ന്ന് ​ബാ​ങ്ക് ​അ​റി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360