കണ്ണൂർ: വോട്ട് കൊള്ള നടത്തി ജനാധിപത്യം കശാപ്പു ചെയ്യുന്ന കേന്ദ്ര ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി. യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വക്കറ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി വേലായുധൻ, വൈസ് പ്രസിഡന്റ് ടി.വി ഗംഗാധരൻ, സെക്രട്ടറി കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. സുഖദേവൻ സ്വാഗതവും എം. വിനോദൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.സി രാജൻ, കെ. മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എം ഗോപിനാഥൻ, യു. കുഞ്ഞമ്പു, ടി.പി രാജീവൻ, മറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |