SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.37 AM IST

സ്റ്റുഡന്റ് ഹാർഡ്‌വെയർ ഹാക്കത്തോൺ സമാപിച്ചു

student
ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിക്കുന്നു

മാങ്ങാട്ടുപറമ്പ്: റോബോട്ടിക്സ് ആൻഡ് എഐ സ്റ്റാർട്ടപ്പായ യൂസിസോ സൊലൂഷൻസും കണ്ണൂർ ലിറ്റിൽ കൈറ്റ്സും, കണ്ണൂർ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ ഇന്നവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലും കണ്ണൂർ എൻജിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ച ജില്ലാതല സ്റ്റുഡന്റ് ഹാർഡ്‌വെയർ ഹാക്കത്തോൺ 'നിർമിതി 2026' ഗ്രാൻഡ് ഫൈനൽ സമാപിച്ചു. എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ 50 വിദ്യാർത്ഥികളാണ് ഗ്രാൻഡ് ഫൈനലിൽ മാറ്റുരച്ചത്. സമാപന സമ്മേളനം ടി.കെ ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു. ഫാക്കൽറ്റി അഡ്വൈസർ വി.വി മുഹമ്മദ് അനീസ് അദ്ധ്യക്ഷനായി. എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സി ശ്രീകുമാർ മുഖ്യാതിഥിയായി. ലിറ്റിൽ കൈറ്റ്സ് ജില്ലാ കോ ഓഡിനേറ്റർ സിന്ധു അറക്കൽ സംസാരിച്ചു. സ്റ്റുഡന്റ് ലീഡുമാരായ ആൻസിയ മനോജ് സ്വാഗതവും എ.വി അഭിരാമൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, STUDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL