SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.19 AM IST

ആരോഗ്യ പരിശോധനാ മെഡിക്കൽ ക്യാമ്പ്

medi
ആരോഗ്യ പരിശോധനാ മെഡിക്കൽ ക്യാമ്പ്

വേങ്ങാട്: കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, ജില്ലാ വ്യവസായകേന്ദ്രം കണ്ണൂർ, ഡോക്ടർ അഗർവാൾ ഐ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വേങ്ങാട് സഹകരണ സംഘം ഹാളിൽ നടന്ന ക്യാമ്പ്‌ വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായകേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സതീശൻ കോടഞ്ചേരി, കൂത്തുപറമ്പ് നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ് എം. ദാസൻ, പിണറായി സഹകരണ സംഘം പ്രസിഡന്റ് കോയിപ്രത്ത് രാജൻ, ഡോ. തമീം റാഫി, സി. ഷബാന എന്നിവർ സംസാരിച്ചു. വേങ്ങാട് നെയ്ത്തു വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ടി. പദ്മനാഭൻ സ്വാഗതവും കൂത്തുപറമ്പ് സർക്കിൾ ഇൻസ്‌പെക്ടർ എം.വി പ്രിനിജ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MEDICAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL