പുതുപ്പള്ളി: കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഐ.എച്ച്.ആർ.ഡി പുതുപ്പള്ളിയിൽ ഇലക്ട്രൽ ലിറ്ററസി ക്ലബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി മോക്ക് ഇലക്ഷൻ സംഘടിപ്പിച്ചു. ജനാധിപത്യ പ്രക്രിയയെയും തിരഞ്ഞെടുപ്പ് രീതികളെയും അടുത്തറിയാൻ സഹായിക്കുന്ന രീതിയിലാണ് മോക്ക് ഇലക്ഷൻ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, പേപ്പർ ബാലറ്റ് എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ വോട്ടെടുപ്പ് നടത്തി.പ്രിൻസിപ്പൽ ബിനു സുഗതൻ ഇലക്ടറൽ ലിറ്ററസി ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ആശംസ പറഞ്ഞു. ക്ലബ് കോർഡിനേറ്റർ ശ്രുതി ഉദയൻ പരിപാടിക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |