SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.07 AM IST

അങ്കമാലിയിൽ ആർ.എസ്.പി സമരാഗ്നി

angamaly

അങ്കമാലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലും ഇതര കേന്ദ്രങ്ങളിലും നടക്കുന്ന പ്രക്ഷോഭത്തിന് പിന്തുണ നൽകി ആർ.എസ്.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും യോഗവും ചേർന്നു. ടി.ബി ജംഗ്ഷനിൽ നടന്ന സമരാഗ്നി യോഗം ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ബേബി പാറേക്കാട്ടിൽ അദ്ധ്യക്ഷനായി. യു.ടി.യു.സി ജില്ലാ കമ്മിറ്റിഅംഗം പി.ജി. ദിനു, ഷിഹാസ് എസ്. ദേവൻ, പി.ഒ. ജോസഫ് ആനപ്പാറ, അതുൽ കൃഷ്ണ, കൃഷ്ണൻകുട്ടി നായർ, ജെ. രാഹുൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL