SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.33 AM IST

ആനത്താര ഉത്തരവ്: മുഖ്യമന്ത്രിക്കെതിരെ ഇടുക്കി ഡി.സി.സി പ്രസിഡന്റ്

തൊടുപുഴ: ചിന്നക്കനാലിലെ ആനത്താരകൾ പുനഃസ്ഥാപിക്കാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് സംബന്ധിച്ച് മുഖ്യമന്ത്രിക്കെതിരെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. ഉത്തരവ് പിൻവലിക്കാൻ മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ തന്നെ നി‌‌ർദ്ദേശം നൽകേണ്ടതായിരുന്നെന്ന് ഡി.സി.സി പ്രസിഡന്റ് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉത്തരവിറങ്ങി പിറ്റേദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽത്തന്നെ ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകേണ്ടതായിരുന്നു. ഉത്തരവ് ജില്ലയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. ഉത്തരവ് വരുമ്പോൾ ജനദ്രോഹപരമായ നിലപാട് ഉണ്ടങ്കിൽ കോൺഗ്രസും സമര രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL