SignIn
Kerala Kaumudi Online
Thursday, 15 October 2026 1.24 AM IST

സ്വകാര്യ ബസിലെ തിരക്കിൽ വിദ്യാർത്ഥിനി തെറിച്ചുവീണു

private-bus-
സ്വകാര്യ ബസിലെ തിരക്കില്‍ വിദ്യാര്‍ത്ഥിനി തെറിച്ചുവീണു

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: തലശ്ശേരി നഗരത്തിൽ വിദ്യാർത്ഥിനി കയറിയ ഉടൻ സ്വകാര്യം ബസ് മുന്നോട്ടെടുത്തതോടെ
ചവിട്ടുപടിയിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചു വീണു. വീഴ്ചയ്ക്കിടെ കൈ റോഡിൽ കുത്താൻ കഴിഞ്ഞതിനാൽ തലയടിക്കാതെ വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ബസിലെ അമിതമായ തിരിക്കാണ് അപകടമുണ്ടാകാൻ കാരണം. ഇന്നലെ രാവിലെ എട്ടരയ്ക്ക് തലശേരി സഹകരണ ആശുപത്രിക്കു മുമ്പിലാണ് സംഭവം.
കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന 'തേജാറാം' എന്ന സ്വകാര്യ ബസിൽ നിന്നാണ് സ്‌കൂളിലേക്ക് പോകാൻ വേണ്ടി കയറിയ വിദ്യാർത്ഥിനി തെറിച്ചുവീണത്. ഡോർ അടയ്ക്കാതെ ബസ് മുന്നോട്ടെടുത്തതോടെ പിടിവിട്ട് വിദ്യാർത്ഥിനി പുറകിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ബസിൽ വലിയ തിരക്കുണ്ടായതിനാൽ വിദ്യാർത്ഥിയോട് ബസിൽ കയറേണ്ട എന്ന് ജീവനക്കാർ പറഞ്ഞിരുന്നുവെന്നും റോഡിൽ വീണ കുട്ടിയുടെ അടുത്തുചെന്ന് ജീവനക്കാർ കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു എന്നുമാണ് യാത്രക്കാർ പറയുന്നത്.

സംഭവത്തെക്കുറിച്ച് തലശേരി ടൗൺ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. തിരക്കേറിയ സമയങ്ങളിൽ വാതിലുകൾ അടയ്ക്കാതെ അശ്രദ്ധമായി സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തിരക്ക് നിയന്ത്രിക്കണം

ഇതിനിടെ തിരക്കുള്ള ബസുകളിൽ വിദ്യാർത്ഥിനികൾ അടക്കമുള്ളവരെ കയറ്റി ബസുകൾ ഓട്ടം തുടരുന്നത് നിർത്തണമെന്നും തിരക്ക് നിയന്ത്രിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വിദ്യാർത്ഥികൾ ബാഗുമായി കയറുന്നത് മൂലം ബസ് ജീവനക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വിദ്യാർത്ഥികളെ കയറ്റാതിരുന്നതാൽ വിദ്യാർത്ഥി സംഘടനകൾ പ്രശ്നമുണ്ടാക്കുന്നതും പതിവാണെന്ന് ജീവനക്കാർ പറയുന്നു.

സ്വകാര്യ ബസുകളിൽ യാത്രക്കാരെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ജില്ലയിൽ പതിവാണ്. യാത്രക്കാരുടെ എണ്ണം അധികാരികൾ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്. തിരക്കുമൂലം യാത്രക്കാർ ചവിട്ടുപടിയിൽ വരെ നിൽക്കേണ്ട അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BUS ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL