SignIn
Kerala Kaumudi Online
Thursday, 15 October 2026 1.09 AM IST

'പൂർണ ജ്യോതി'ക്ക് തുടക്കമായി

f

തൃശൂർ: സ്ത്രീകളുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ആരോഗ്യസംരക്ഷണവും അവബോധവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൃശൂർ മുനിസിപ്പൽ കോർപ്പറേഷനും തൃശൂർ ഒബ്‌സ്ട്രിക്‌സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന 'പൂർണ' വനിതാ ക്ഷേമ പദ്ധതി ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ചു. ജൂബിലി മിഷനിൽ ജൂബിലി വിമൻസ് വെൽനസ് ക്ലിനിക്ക് 'പൂർണ ജ്യോതി 'ക്ക് തുടക്കമായി. മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ മെഡി.കോളേജ് ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുര്യൻ അദ്ധ്യക്ഷനായി. ടോഗ്‌സ് പ്രസിഡന്റ് ഡോ.നീത ജോർജ് സ്വാഗതം പറഞ്ഞു. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് പ്രൊഫ. എമിരിറ്റസും സീനിയർ കൺസൾട്ടന്റുമായ ഡോ.സറീന ഗിൽവാസ് മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL