
ചിറക്കടവ്: കഴിഞ്ഞദിവസം ഇടിമിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയ്ക്ക് ആനകളുടെ അതിജീവനം എന്ന സെമിനാറിൽ അനുസ്മരണം. ചിറക്കടവ് പബ്ലിക് ലൈബ്രറിയാണ് പരിപാടി നടത്തിയത്. വനംവന്യജീവി ബോർഡ് മുൻ അംഗം കെ.ബിനു സെമിനാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി രാജേഷ് പൊൻകുന്നം അദ്ധ്യക്ഷത വഹിച്ചു. ബിനു കുന്നുംപുറം, പി.എസ്.ഹരിലാൽ, രാജി ബിജു, എം.എസ്.ഹരിദാസ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |