കൊടുങ്ങല്ലൂർ: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ 90 ശതമാനം നിർമ്മാണം പൂർത്തീകരിച്ച് അഴീക്കോട് - മുനമ്പം പലം. നിർമ്മാണരീതികളും സാങ്കേതിക സവിശേഷതകളും വിലയിരുത്താൻ ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ) കൊച്ചിൻ ചാപ്റ്റർ ഭാരവാഹികൾ പാലം സന്ദർശിച്ചു. കേരളത്തിൽ ആദ്യമായി പാലം നിർമ്മാണത്തിന് സെഗ്മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും പാലത്തിനുണ്ട്. കോൺക്രീറ്റ് ഭാഗങ്ങൾ പ്രത്യേക സെഗ്മെന്റുകളായി നിർമ്മിച്ച് ലോഞ്ചിംഗ് സംവിധാനത്തിന്റെ സഹായത്തോടെ ഘടിപ്പിക്കുന്ന രീതിയാണിത്. കായലിനുള്ളിൽ താൽക്കാലിക നിർമ്മാണ സംവിധാനങ്ങൾ ഒരക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും നിർമ്മാണ സമയത്ത് മത്സ്യബന്ധന ബോട്ടുകളുടെയും മറ്റ് ജലയാനങ്ങളുടെയും സഞ്ചാരത്തിന് തടസം പരമാവധി കുറച്ച് നിർമ്മാണം മന്നോട്ടുകൊണ്ടപോകാനും സാങ്കേതികവിദ്യ പ്രയോജനകരമാണ്.
ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ കൊച്ചിൻ ചാപ്റ്റർ ഭാരവാഹികളായ ജിബു മാത്യു, ജോസ് ബാബു, പ്രിൻസ് ജോസഫ്, ജോളി വർഗീസ് എന്നിവരാണ് നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയത്. നിർമ്മാണച്ചുമതലയുള്ള ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ സജി ചെറിയാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ മുകുന്ദൻ, പൊതുമരാമത്ത് മുൻ സൂപ്രണ്ടിംഗ് എൻജിനിയർ (ഡിസൈൻ) അബ്ദുൾ നാസർ എന്നിവർ പാലത്തിന്റെ നിർമ്മാണരീതി, സെഗ്മെന്റൽ ബോക്സ് ഗർഡർ ലോഞ്ചിംഗ് സാങ്കേതികവിദ്യയുടെ പ്രവർത്തനം, സാങ്കേതിക വെല്ലുവിളികൾ എന്നിവ സംബന്ധിച്ച് സംഘത്തിന് വിശദീകരിച്ചു നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |