
ആലുവ: ആലുവ എക്സൈസ് ചൂണ്ടി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 3.68 ഗ്രാം എം.ഡി എം എയുമായി 2 പേർ പിടിയിലായി. തൃശ്ശൂർ ചാവക്കാട് താലൂക്ക് എടകയ്യൂർ കൂട്ടുപിലക്കൽ വീട്ടിൽ സുഹൈൽ സുലൈമാൻ (31), കോഴിക്കോട് നാദാപുരം താഴെമഠത്തിൽ വീട്ടിൽ സൂരജ് രാഘവൻ (31) എന്നിവരെയാണ് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ സഞ്ചരിച്ച കെ.എൽ 18 എ.എഫ് 1129 നമ്പർ കാറും പിടിച്ചെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ ശ്യാംകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ, എക്സൈസ് ഷാഡോ ടീമംഗങ്ങളായ രാജേഷ്, അമൽ, വിഷ്ണു, സലാഹുദ്ദീൻ, രജിത്, അഷ്കർ, പ്രദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |