SignIn
Kerala Kaumudi Online
Wednesday, 14 October 2026 11.44 PM IST

അമിതവേഗത: വാഹന പരിശോധന ആരംഭിച്ചു

vahana

ചങ്ങനാശേരി: വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കണക്കിലെടുത്ത് ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന ആരംഭിച്ചു. വാഹനങ്ങളിലെ ജി.പി.എസ് സംവിധാനം ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. ചങ്ങനാശേരിയിലെ വിവിധ സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളും, സ്‌കൂൾ ബസുകളിലുമാണ് ഇന്നലെ പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിൽ സ്വകാര്യ വാഹനങ്ങളും പരിശോധിക്കും. അപകടസാധ്യത കുറയ്ക്കുന്നതിന്റ ഭാഗമായ ഒരാഴ്ച നീണ്ടുനിൽക്കുന്ന സ്‌പെഷ്യൽ ഡ്രൈവാണ് നടക്കുന്നതെന്ന് ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒ എസ്.എൻ ശിവകുമാർ പറഞ്ഞു. കോട്ടയം ആർ.ടി.ഒ കമ്മീഷണറുടെ നിർദ്ദേശപ്രകാരം ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ എം.വി.ഐ അജിത്ത് ചന്ദ്രൻ, എ.എം.വി.ഐമാരായ അൻഷാദ്, അനുചന്ദ്രൻ എന്നീ ഉദ്യോഗസ്ഥരാണ് വാഹനപരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, OVERSPEED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL