SignIn
Kerala Kaumudi Online
Saturday, 24 October 2026 6.33 AM IST

നിതിൻ രാജിന്റെ മരണം: അദ്ധ്യാപകരുടെ മുൻകൂർ ജാമ്യഹരജിയിൽ ഇന്ന് വിധി

nidgin
നിതിൻ രാജ്

തലശേരി: അഞ്ചരക്കണ്ടി ഡന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോളജ് പ്രിൻസിപ്പലും അദ്ധ്യാപികയും ജില്ലാസെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ വാദം പൂർത്തിയായി. ഹരജിയിൽ ഇന്ന് വിധി പറയും.
കോളേജ് പ്രിൻസിപ്പൽ ഡോ. വിനോദ് മോണി, അദ്ധ്യാപിക പ്രൊഫ. ലത ശശിധരൻ എന്നിവർ നൽകിയ മുൻകൂർജാമ്യ ഹരജിയിലാണ് വിധി. ഇരുവർക്കും മുൻകൂർ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും അനാവശ്യമായാണ് പ്രതി ചേർത്തതെന്ന് പ്രതിഭാഗവും കോടതിയിൽ വാദിച്ചു.

നിതിൻ രാജിനെ 48 മിനുറ്റ് ഓഫിസ് മുറിയിൽ തടങ്കലിലാക്കുകയും മൊബൈൽ ഫോൺ വാങ്ങിവയ്ക്കുകയും ചെയ്‌തെന്ന് പ്രോസിക്യൂഷൻ നേരത്തെ വാദിച്ചിരുന്നു. അദ്ധ്യാപിക പ്രൊഫ. ലത ശശിധരനായിരുന്നു നിതിൻ രാജ് ലോൺആപ്പ് ഉപയോഗിച്ചിരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ഇരുവരെയും ക്രൈംബ്രാഞ്ച് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് മുൻകൂർജാമ്യം തേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, DENTAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL