SignIn
Kerala Kaumudi Online
Thursday, 29 October 2026 5.44 AM IST

കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാമ്പയിൻ

k-cong
കെ.സി ജേക്കബ്ബിന് അംഗത്വം നൽകി ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: കേരള കോൺഗ്രസ് (എം) മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം സംസ്ഥാന സീനിയർ വൈസ് ചെയർമാനും മുൻ കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ കെ.സി ജേക്കബ്ബിന് അംഗത്വം നൽകി ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സജി കുറ്റ്യാനിമറ്റം, ജോസ് ചെമ്പേരി, കെ.ടി സുരേഷ് കുമാർ, തോമസ് മാലത്ത്, ബിനു മണ്ഡപം, സി.എം ജോർജ്, വി.വി സേവി, ഷോണി അറയ്ക്കൽ, വിപിൻ തോമസ്, ടി.എസ് ജെയിംസ്, ബിജു പുതുക്കള്ളി, അമൽ ജോയി കൊന്നക്കൽ, ജയ്സൺ ജീരകശ്ശേരി, ബീന സുരേഷ്, എ.കെ രാജു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KERALA CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL