ന്യൂമാഹി: അന്തരിച്ച കോൺഗ്രസ് കോടിയേരി മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് കുമാറിന്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു. കല്ലിൽ താഴെ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി വി.സി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വി. രാധാകൃഷ്ണൻ മാസ്റ്റർ, കെ.പി.സി.സി. മെമ്പർ, കെ.പി സജീവൻ, കെ.കെ ദാമോദരൻ, കെ. ഖാലിദ് മാസ്റ്റർ, എം. അരവിന്ദൻ, കെ. വിജയൻ, കെ. ശശിധരൻ മാസ്റ്റർ, സി.പി പ്രസിൽ ബാബു, കെ. മോഹനൻ, പി. ബാലൻ മാസ്റ്റർ, പി. ദിനേശൻ, കരവോത്ത് ക്ഷേത്രം പ്രസിഡന്റ് രാമദാസ് സംസാരിച്ചു. സർവ്വകക്ഷി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ഹരിദാസ് മൊകേരി ഉദ്ഘാടനം ചെയ്യുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |